കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ
Sat, 27 May 2023

കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. കുട്ടിക്ക് ശാരീരികാസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി അറിയുന്നത്. കുട്ടിയും മുത്തശ്ശിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് കൃഷ്ണൻകുട്ടി വീട്ടിലെത്തി ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചത്
വൈകുന്നേരം പെൺകുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് കുട്ടി പറയുകയും മാതാവിന് സംശയം തോന്നി ആശുപത്രിയിൽ കൊണ്ടുപോകുകയുമായിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. കൃഷ്ണൻകുട്ടി ഉപദ്രവിച്ചതായി കുട്ടി ഡോക്ടറോട് പറഞ്ഞു. തുടർന്ന് ഡോക്ടറാണ് പോലീസിൽ വിവരം അറിയിച്ചത്.