വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 52കാരൻ കൊല്ലപ്പെട്ടു

ravi

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപാടി കോളനിയിലെ രവിയാണ്(52) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്

തേൻ ശേഖരിച്ച് വാൽപ്പാറയിൽ വിൽപ്പന നടത്തിയ ശേഷം രാത്രി തിരികെ വരികയായിരുന്നു രവി. കാട്ടാന വരുന്നത് കണ്ട് സുഹൃത്തുക്കൾ ബൈക്ക് ഉപേക്ഷിച്ച് ഓടിമാറി. എന്നാൽ രവിക്ക് മാറാൻ സാധിച്ചില്ല

കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രവിയെ ഉടനെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story