വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ചു; ഇടുക്കിയിൽ 66കാരൻ അറസ്റ്റിൽ
Thu, 25 May 2023

വീട്ടുജോലിക്കെത്തിയ 52കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ 66കാരൻ അറസ്റ്റിൽ. ഇടുക്കി രാജക്കാട് എൻ ആർ സിറ്റിയിലെ കൊല്ലംപറമ്പിൽ പി സുരേഷാണ്(66) അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് പുതുപ്പള്ളി ഭാഗത്ത് വെച്ച് സുരേഷിനെ അറസ്റ്റ് ചെയ്തത്.
സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിന് എത്തിയ 52കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.