നിലമ്പൂരിൽ 53കാരന് യാത്രക്കിടെ സൂര്യാഘാതമേറ്റു; കൈയ്ക്കും വയറിനും പൊള്ളൽ

hot

നിലമ്പൂരിൽ 53കാരന് സൂര്യാഘാതമേറ്റു. നിലമ്പൂർ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് യാത്രക്കിടെ സൂര്യാഘാതമേറ്റത്. സുരേഷിന്റെ കൈകളിലും വയറിനും പൊള്ളലേറ്റു. പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകളും പൊങ്ങിയിട്ടുണ്ട്

മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കൈകളിൽ പൊള്ളലേറ്റതു പോലെയുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തിൽ കഴുകിയപ്പോൾ വേദന അനുഭവപ്പെട്ടു. 

പിന്നാലെ കൈകളിലും വയറിലും കുമിളകൾ പൊങ്ങി. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് സുരേഷ് ചികിത്സ തേടിയത്.
 

Share this story