തിരുവനന്തപുരത്ത് 68കാരിക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

chithrasenan

തിരുവനന്തപുരം ശ്രീകാര്യത്ത് വയോധിക്ക് നേരെ പട്ടാപ്പകൽ ലൈംഗികാക്രമണം. ഗാന്ധിപുരം റോഡിൽ ഉച്ചയ്ക്കാണ് സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന 68കാരിയെ നടുറോഡിൽ വെച്ച് പ്രതി കടന്നുപിടിക്കുകയായിരുന്നു. കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ വയോധിക കുതറി മാറാൻ ശ്രമിച്ചെങ്കിലും സമീപത്തെ ഇടവഴിയിലേക്ക് പ്രതി ഇവരെ തള്ളിയിടാൻ ശ്രമിച്ചു

സ്ത്രീ കരഞ്ഞതോടെ വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തുകയും പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. വട്ടപ്പാറ പള്ളി ചിത്രാ ഭവനിൽ ചിത്രസേനൻ(45)ആണ് അറസ്റ്റിലയാത്. 2020ൽ ഇയാളൊരു വധശ്രമക്കേസിലും പ്രതിയായിട്ടുണ്ട്.
 

Share this story