കൊച്ചി വാഴക്കാലയിൽ 70കാരൻ മരിച്ചത് വിഷപ്പുക ശ്വസിച്ചിട്ടെന്ന് കുടുംബം

brahmapuram

കൊച്ചി വാഴക്കാലയിൽ 70കാരൻ മരിച്ചത് വിഷപ്പുക ശ്വസിച്ചിട്ടെന്ന് കുടുംബം. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു ലോറൻസ്. വിഷപ്പുക കാരണം ഫാൻ പോലും ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെനന്ന് ലോറൻസിന്റെ ഭാര്യ പറഞ്ഞു

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ലോറൻസിന്റെ വീട് സന്ദർശിച്ചു. വിഷപ്പുകയുടെ ആദ്യ രക്തസാക്ഷിയാണ് ലോറൻസ് എന്ന് സുധാകരൻ പറഞ്ഞു. സംഭവത്തെ ഗൗരവമായി കാണണമെന്നും സർക്കാർ ഇപ്പോഴും നിഷേധാത്മക നിലപാട് തുടരുകയാണെന്നും സുധാകരൻ പറഞ്ഞു.
 

Share this story