വിതുരയിൽ അയൽവാസിയായ 74കാരിയെ പീഡിപ്പിച്ചു; 57കാരൻ അറസ്റ്റിൽ

Police

വിതുരയിൽ 74കാരിയായ വയോധികയെ പീഡിപ്പിച്ച കേസിൽ 57കാരൻ അറസ്റ്റിൽ. വൃദ്ധയുടെ അയൽവാസി കൂടിയാണ് പ്രതി. വിതുര കല്ലാർ സ്വദേശി ഉണ്ണിയാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ സ്വദേശിയായ 74കാരിയുടെ വീട്ടിൽ മദ്യപിച്ചെത്തി ഉണ്ണി ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

പീഡനത്തെ തുടർന്ന് വൃദ്ധയുടെ ആരോഗ്യസ്ഥിതി വഷളാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. വൃദ്ധ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് വൃദ്ധയുടെ മൊഴിയെടുത്ത ശേഷമാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.
 

Share this story