75കാരനെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതി; കഴക്കൂട്ടം എസിപിക്കെതിരെ കേസ്

Police

75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ തിരുവനന്തപുരം കഴക്കൂട്ടം എസിപിക്കെതിരെ കോടതി കേസെടുത്തു. 75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി. 2016ലാണ് കേസിനാസ്പദമായ സംഭവം.

അന്യായമായി തടവിൽ വെക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. കൊലപാതക കേസിൽ പ്രതികളാക്കി അന്യായമായി തടങ്കലിൽ വെച്ചു എന്നതടക്കം പരാതിയിൽ ഉന്നയിക്കുന്നു.
 

Share this story