വയനാട് വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു
Wed, 15 Mar 2023

വയനാട് ചൂരക്കുനിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. ചെതലയം പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരുക്കേറ്റത്. വയനാട് ചെതലയത്ത് കുറിച്യാട് വനമേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. കാട്ടിലൂടെ നടന്നുപോകുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു.
തേൻ ശേഖരിക്കാനായി ഭാര്യക്കൊപ്പം വനത്തിനുള്ളിൽ പോയതായിരുന്നു രാജൻ. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ രാജൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.