സ്പ്രിംഗ്‌ളർ മാസപ്പടിയേക്കാൾ വലിയ അഴിമതി; കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് സ്വപ്‌ന സുരേഷ്

swapna

മാസപ്പടിയേക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളറെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും. രേഖകൾ കൈമാറുമെന്നും കേസുമായി മുന്നോട്ടു പോകുമെന്നും സ്വർണക്കടത്ത് കേസ് പ്രതി പറഞ്ഞു

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായി. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. 

സ്‌പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്ന ഹാജരായത്. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

Share this story