ജോലിക്ക് പോകുന്നതിനിടെ ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചു; ആലപ്പുഴയിൽ യുവാവ് മരിച്ചു
May 15, 2023, 12:27 IST

ആലപ്പുഴയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തോട്ടപ്പള്ളി ഉമ്മാ പുത്തൻപറമ്പിൽ രാജന്റെ മകൻ ജിനുവാണ്(34) മരിച്ചത്. കൊച്ചിയിൽ ട്രാവൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിനു. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തോട്ടപ്പള്ളിക്ക് സമീപം ദേശീയപാതയിൽ വെച്ചാണ് ജിനു സഞ്ചരിച്ചിരുന്ന ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചത്.