സുസ്ഥിര നവകേരളം ലക്ഷ്യമിട്ടുള്ള ബജറ്റ്; സംസ്ഥാനം വളർച്ചയുടെ നാളുകളിലെന്ന് ധനമന്ത്രി
Fri, 3 Feb 2023

സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. തന്റെ മൂന്നാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്
പ്രതിസന്ധികളിൽ നിന്നും കര കയറിയ വർഷമാണ് കടന്നുപോയതെന്ന് ധനമന്ത്രി പറഞ്ഞു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും നാളുകളിലേക്ക് തിരിച്ചുവന്നു. അതിജീവനത്തിന്റെ വർഷമാണ് കടന്നുപോയത്. വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു
2023-23 വർഷം ധന ഞെരുക്കത്തിന്റേതാണ്. കേന്ദ്ര ഗ്രാന്റ് കുറയുന്നതും തിരിച്ചടിയാണ്. കേരളം നേരിടുന്നത് ഹാർഡ് ബജറ്റ് പ്രതിസന്ധിയാണെന്നും ധനമന്ത്രി പറഞ്ഞു. സുസ്ഥിര നവകേരളം ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്നും ധനമന്ത്രി പറഞ്ഞു.