പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു
Tue, 28 Mar 2023

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട ഇലവുങ്കലിലാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇലവുങ്കൽ-എരുമേലി റോഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ഏഴ് കുട്ടികളടക്കം 61 പേരാണ് ബസിലുണ്ടായിരുന്നത്. തഞ്ചാവൂരിൽ നിന്നുള്ള തീർഥാടക സംഘമായിരുന്നു ഇവർ.