തൃശ്ശൂർ എടക്കഴിയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; കാർ യാത്രികൻ മരിച്ചു

accident
തൃശ്ശൂർ എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് മരിച്ചത്. രാവിലെ ആറ് മണിയോടെ പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും എടക്കഴിയൂർ തെക്കേ മദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു മുസ്തഫയും സുഹൃത്തും. ഇതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒരാളെ കാർ തട്ടുകയും നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർ ദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു.
 

Share this story