ബാലരാമപുരത്ത് കാറും ലോറിയും കൂട്ടിയിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

ബാലരാമപുരത്ത് കാറും ലോറിയും കൂട്ടിയിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്
തിരുവനന്തപുരം ബാലരാമപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മാരായമുട്ടം വിളയിൽ വീട്ടിൽ സ്റ്റാൻലിയാണ്(65) മരിച്ചത്. ആലീസ്, ജൂബിയ, അലൻ, അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. സ്റ്റാൻലിയുടെ മകൻ സന്തോഷിനെ വിമാനത്താവളത്തിൽ കൊണ്ടാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Share this story