വയനാട് തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

car

വയനാട് തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാർ പൂർണമായും കത്തിനശിച്ചു. 

കഴിഞ്ഞ ദിവസം എറണാകുളം കുറുപ്പംപടിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം സംഭവിച്ചിരുന്നു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
 

Share this story