താനൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; അഞ്ച് പേർക്ക് പരുക്ക്

accident

താനൂർ പുത്തൻതെരുവിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ട് കുട്ടികളടക്കമാണ് അഞ്ച് പേർക്ക് പരുക്കേറ്റത്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരൂർ ഭാഗത്ത് നിന്ന് താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. മഹീന്ദ്ര ഥാറാണ് അപകടത്തിൽപ്പെട്ടത്. 

കടയിലെ മുൻവശത്തെ ചില്ല് തകർത്താണ് കാർ അകത്തേക്ക് പാഞ്ഞുകയറിയത്. കടയ്ക്കും വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിണ്ട്. കടയുടെ മുന്നിൽ നിന്ന നാല് പേർക്കും കൗണ്ടറിലെ ജീവനക്കാരനുമാമ് പരുക്കേറ്റത്.
 

Share this story