കണ്ണൂരിൽ പരിശോധനക്കിടെ പോലീസിന് നേരെ കാറിടിച്ച് കയറ്റി; എസ്‌ഐക്ക് പരുക്ക്, രണ്ട് പേർ അറസ്റ്റിൽ

si

വളപട്ടണം എസ് ഐക്ക് നേരെ കാർ ഇടിച്ചു കയറ്റിയ രണ്ട് യുവാക്കൾ പിടിയിൽ. ഇന്നലെ രാത്രി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ടിഎം വിപിനെയാണ് യുവാക്കൾ അപായപ്പെടുത്താൻ ശ്രമിച്ചത്. കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന വിപിനെയും കൊണ്ട് മുന്നോട്ടുപാഞ്ഞ കാർ ഓട്ടോയിലും കാറിലും ഇടിച്ച് നിൽക്കുകയായിരുന്നു

കാറിലുണ്ടായിരുന്ന മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ, മാട്ടൂൽ സ്വദേശി പിപി നിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ ഓടിച്ച് വന്ന കാർ തടയാൻ ശ്രമിക്കുമ്പോഴാണ് സംഭവം. 

എസ് ഐയുടെ പരുക്ക് ഗുരുതരമല്ല. വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Tags

Share this story