കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഒരാൾ വെന്തു മരിച്ചു

കോഴിക്കോട്: കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ നിന്നും സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു

എന്നാൽ സീറ്റ് ബെൽറ്റ് കുടിങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാനായില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

Share this story