വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആൾക്കെതിരെ കേസ്
May 17, 2023, 15:56 IST

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആൾക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്. ലക്കിടി സ്വദേശി വേലായുധൻ എന്നയാളാണ് ബഹളമുണ്ടാക്കിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു
ഒപി ചീട്ട് പോലുമെടുക്കാതെ വനിതാ ഡോക്ടർ തന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ബഹളം വെച്ചത്. ഒപിയിൽ നിന്ന് പുറത്താക്കിയതോടെ ഇയാൾ ഭാര്യക്കൊപ്പം കാഷ്വാലിറ്റിയിൽ ചികിത്സ തേടി. ഇയാളുടെ ദൃശ്യങ്ങളടക്കമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.