വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ

ratheesh

വയനാട് വനംവകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രിയിൽ ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്‌പെൻഷൻ. സുഗന്ധഗിരി ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. രതീഷ് കുമാർ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്തുവന്നത്

പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതാണ് സംഭാഷണം. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു

അതിജീവിതക്ക് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്. സംഭവത്തിൽ പടിഞ്ഞാറത്തറ പോലീസ് അന്വേഷണം തുടരുകയാണ്. പരാതി ലഭിച്ചതിന് പിന്നാലെ രതീഷ് കുമാറിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
 

Tags

Share this story