വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ്; ഷമ മുഹമ്മദിന്റെ മൊഴിയെടുത്തു

shama

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ മൊഴിയെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിന് ശേഷം ഇവരെ നോട്ടീസ് നൽകി വിട്ടയച്ചു

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം പറഞ്ഞ വാക്കുകൾ പിൻവലിക്കില്ലെന്ന് ഷമ മുഹമ്മദ് പറഞ്ഞു. ഭയമില്ല, മാപ്പ് പറയില്ല. മാപ്പ് പറയാൻ സവർക്കറുടെ പാർട്ടി അല്ലെന്നും ഷമ പറഞ്ഞു

മതസ്പർധ വളർത്തുന്ന കാര്യം ഒന്നും ചെയ്തിട്ടില്ല. ഇവിടെ കുറേ പേർ ഭയത്തിൽ ജീവിക്കുന്നു. അവർക്ക് വേണ്ടിയാണ് സംസാരിച്ചത്. ബിജെപിക്കാർ പറയുമ്പോൾ തന്നെ എന്തുകൊണ്ടാണ് പിണറായി സർക്കാർ കേസെടുക്കുന്നതെന്നും ഷമ ചോദിച്ചു.
 

Share this story