എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവുശിക്ഷ
May 22, 2023, 17:21 IST

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂർ സ്വദേശി അനിൽകുമാറിനെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം
ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അനിൽകുമാർ ഇവിടെ താമസിച്ചിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയും തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.