പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവടക്കം 4 പേർ അറസ്റ്റിൽ

joel

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അടക്കം നാല് പേർ അറസ്റ്റിൽ. പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇതുകൂടാതെ മുഹമ്മദ് റാഫി, സജാദ് എന്നീ യുവാക്കളും പ്രായപൂർത്തിയാകാത്ത ആളുമാണ് അറസ്റ്റിലായത്. 

ജോയൽ ഇന്നലെ രാത്രിയോടെ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ബോർഡിൽ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയും നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിന് 3 പേരുടെ പേരിലും കേസുണ്ട്. സ്‌കൂളിൽ പോകാൻ മടി കാണിച്ച കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്


 

Share this story