അതിജീവിതയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; മുൻ ഗവ. പ്ലീഡർ പി ജി മനു പോലീസിൽ കീഴടങ്ങി

manu

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനു പോലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസിന് മുമ്പാകെയാണ് രാവിലെ എട്ട് മണിയോടെ മനു കീഴടങ്ങിയത്. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ തള്ളിയിരുന്നു

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പി ജി മനുവിനെതിരെ പോലീസ് കേസെടുത്തത്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 

Share this story