യുവതിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

kavitha

തിരുവല്ല അയിരൂരിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. അയിരൂർ സ്വദേശി കവിതയെ(19) കൊന്ന കേസിലാണ് പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും

2019 മാർച്ച് 12നാണ് സംഭവം നടന്നത്. സഹപാഠിയായ കവിത പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയ വൈരാഗ്യത്തിൽ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി രണ്ട് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്

ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അജിനെ നാട്ടുകാർ പിടികൂടി കൈകാലുകൾ ബന്ധിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷൻ പ്രതികരിച്ചു
 

Tags

Share this story