ആലപ്പുഴയിൽ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ

sreejith

ആലപ്പുഴയിൽ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്താണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലിനെയാണ് ശ്രീജിത്ത് കുത്തിക്കൊന്നത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലാണ് അതുലിന് കുത്തേറ്റത്

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിലാണ് അതുലിന് കുത്തേറ്റത്.
 

Share this story