യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസ്; ഗുണ്ടാനേതാവ് മംഗൾ പാണ്ഡെ പിടിയിൽ

mangal

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവ് മംഗൾ പാണ്ഡെ എന്നറിയപ്പെടുന്ന എബിൻ പെരേര പിടിയിൽ. സാമ്പത്തിക ഇടപാടിനെ തുടർന്നാണ് മുണ്ടക്കൽ സ്വദേശി ജാക്‌സണെ ഇയാൾ തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച മുമ്പ് ആയുധവുമായി എത്തി ഇയാൾ ജാക്‌സണെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നു

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കന്യാകുമാരിയിലുണ്ടെന്ന് മനസ്സിലാകുകയായിരുന്നു. തുടർന്നാണ് കന്യാകുമാരിയിലെ ഒളി സങ്കേതത്തിൽ നിന്നും ഇയാളെ പോലീസ് പിടികൂടിയത്. അഞ്ച് തവണ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള പ്രതി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതോടെ ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
 

Share this story