മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണ്; പിണറായി രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരൻ
Sep 6, 2024, 15:17 IST

മലപ്പുറം എസ് പി സുജിത് ദാസ് അടക്കമുള്ളവർക്കെതിരായ പീഡന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ അടക്കം ബലാത്സംഗ കേസിൽ പ്രതിയാകാൻ പോകുകയാണ്. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നതു പോലെ മുഖ്യമന്ത്രിക്ക് പറ്റിയ പോലീസുകാരാണ് ഇവിടെയുള്ളത് മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണ്. പിണറായി വിജയൻ രാജിവെച്ച് പുറത്തുപോകണം. എസ് മുഖ്യമന്ത്രിയെ വിളിക്കുന്നത് അങ്കിൾ എന്നാണ്. എന്ത് നാടാണിത്. തന്റെ അങ്കിളാണ് മുഖ്യമന്ത്രി, പരാതി പറയാൻ പോയാൽ വെറുതെ വിടില്ലെന്നാണ് ആ സ്ത്രീയോട് പറയുന്നത്. ശരിക്കും തരിച്ചിരുന്നാണ് വാർത്ത കേട്ടത്. തന്റെ ഓർമയിലോ അറിവിലോ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ട് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എന്തിനാമ് മുഖ്യന്ത്രി. മുഖ്യമന്ത്രി കുരുടനോ ബധരിനോ ആണോ. രാജിവെച്ച് പുറത്തുപോകണമെന്നും സുധാകരൻ പറഞ്ഞു.