മൂന്നാർ മാങ്കുളത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

police line

മൂന്നാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മാങ്കുളം അൻപതാം മൈലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. 

തങ്കച്ചൻ(60) എന്നയാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു

പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
 

Share this story