കോഴിക്കോട് തിരുവമ്പാടിയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടിയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്തി. തിരുവമ്പാടി പുന്നക്കലിലാണ് സംഭവം. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റേതാണ് കാർ. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞിട്ടുണ്ട്. പുലർച്ചെ ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികരാണ് കാർ കത്തുന്നതായി കണ്ടത്. ഇന്നലെ വൈകുന്നേരം മുതൽ അഗസ്ത്യൻ ജോസഫിനെ കാണാനില്ലെന്ന് വീട്ടുകാർ അറിയിച്ചു.
 

Share this story