കൊടുങ്ങല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

mungi maranam

കൊടുങ്ങല്ലൂർ ആനാപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി പാറെക്കാട്ടിൽ ഷോൺ സി ജാക്‌സൺ ആണ്(12) മരിച്ചത്.

 കോട്ടയം രാജഗിരി സ്‌കൂൾ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ ആറ് മണി മുതൽ കുട്ടിയെ കാണാതായിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ ആനാപ്പുഴ ഉണ്ടേക്കടവ് വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടത്.
 

Share this story