ഉമ്മൻ ചാണ്ടിയുടെ ഭാര്യക്കും മകനുമെതിരെ പോലീസിന് പരാതി നൽകി കോൺഗ്രസ് പ്രവർത്തകൻ

oommen

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ഉമ്മൻ ചാണ്ടിയുടെ ഭാര്യക്കും മകനുമെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകൻ. നടുവണ്ണൂർ മുൻ ബ്ലോക്ക് സെക്രട്ടറി പി ബി അജിത്താണ് ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്. 

ഇതിനിടെ ന്യൂമോണിയ ബാധയെ തുടർന്ന് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ഉമ്മൻ ചാണ്ടിയെ തുടർ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്.
 

Share this story