കണ്ണൂരിൽ വൈദ്യുതി ലൈൻ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

suicide
കണ്ണൂരിൽ വൈദ്യുതി ലൈൻ ജോലിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കീഴ്പ്പള്ളിയിലാണ് സംഭവം. കീഴ്പള്ളി പാലരിഞ്ഞാൽ സ്വദേശി എം കെ ശശി(51)യാണ് മരിച്ചത്. ആറളം പഞ്ചായത്ത് മുൻ അംഗവും സിപിഐ ജില്ലാ കമ്മിറ്റി അംഗവും ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു ശശി. അപകരണകാരണം പരിശോധിക്കുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും അധികൃതർ വ്യക്തമാക്കി.
 

Share this story