തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പവിഴം വീട്ടിൽ രാജേന്ദ്രനും ഭാര്യ ശശികലയുമാണ് മരിച്ചത്. ശശികലയെ കൊലപ്പെടുത്തി രാജേന്ദ്രൻ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു

ഭാര്യ ശ്വാസം മുട്ടി മരിച്ച നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികലയെന്ന് പോലീസ് അറിയിച്ചു.
 

Share this story