കണ്ണൂരിൽ ദമ്പതികളെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

santhosh

കണ്ണൂർ തിമിരിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓലക്കണ്ണ് സ്വദേശി സന്തോഷ്(48), ഭാര്യ ദീപ(40) എന്നിവരെയാണ് വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 

സന്തോഷിനും ദീപക്കും സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നാണ് വിവരം. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
 

Share this story