പൊള്ളാച്ചിയിൽ ബിരുദ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ

sajay

പൊള്ളാച്ചിയിൽ ബിരുദ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ പിടിയിലായത്. ബി കോം വിദ്യാർഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായ സജയും ഭാര്യ രേഷ്മയും ചേർന്ന് കൊലപ്പെടുത്തിയത്

ഇവിടെ നിന്നും മുങ്ങിയ പ്രതികളെ കേരളാ പോലീസിന്റെ സഹായത്തോടെയാണ് പൊള്ളാച്ചി പോലീസ് കണ്ണൂരിൽ നിന്നും കണ്ടെത്തിയത്. കണ്ണൂരിലെ ലോഡ്ജിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. സജയിനെ അന്വേഷിച്ച് വീട്ടിലെത്തിയ സുബ്ബലക്ഷ്മിയെ പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 

Share this story