തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ്; 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

chithrapriya

എറണാകുളം മലയാറ്റൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജു-ഷിനി ദമ്പതികളുടെ മകൾ ചിത്രപ്രിയയെ(19)ആണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്

ചിത്രപ്രിയയുടെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതിനാൽ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാണാതാകുന്നതിന് മുമ്പ് ചിത്രപ്രിയയുമായി ഫോണിൽ സംസാരിച്ചവരാണ് ഇരുവരും.

 ബംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. കടയിൽ പോകാനിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചുവന്നില്ല. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പറഞ്ഞതും പരിശോധനയിൽ മൃതദേഹം കണ്ടതും
 

Tags

Share this story