എടപ്പാളിൽ ഡിഗ്രി വിദ്യാർഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Mar 30, 2023, 10:12 IST

മലപ്പുറം എടപ്പാളിൽ ഡിഗ്രി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂർ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി ബന്ധുവിട്ടിലാണ് താമസിച്ചിരുന്നത്.