കണ്ണൂർ ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ കോടാലി കൊണ്ട് അടിച്ചുകൊന്നു

police line

കണ്ണൂർ ആലക്കോട് ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ കോടാലി കൊണ്ട് അടിച്ചുകൊന്നു. ഉദയഗിരി സ്വദേശി ദേവസ്യയാണ് കൊല്ലപ്പെട്ടത്. ഇരുകാലുകൾക്കും സ്വാധീനമില്ലാത്തയാളാണ് ദേവസ്യ. സംഭവത്തിൽ സഹോദരിപുത്രൻ ഷൈൻ അറസ്റ്റിലായി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കോടാലി കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തലയിൽ കല്ലു കൊണ്ട് ഇടിക്കുകയായിരുന്നു

ഏതാനും നാളുകളായി ഷൈനും ദേവസ്യയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. കൊല്ലപ്പെട്ട ദേവസ്യയും സഹോദരൻ തോമസുകുട്ടിയും ഭിന്നശേഷിക്കാരാണ്. ഇവരുടെ സഹോദരിയാണ് രണ്ട് പേരെയും നോക്കിയിരുന്നത്.
 

Share this story