ഭിന്നശേഷിക്കാരനായ ഗായകൻ അബ്ദുൽ കബീർ ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Thu, 23 Feb 2023

ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടിൽ അബ്ദുൽ കബീർ(43)ആണ് മരിച്ചത്. മതിലകം പുന്നക്കബസാർ ആക്ട്‌സിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ മ്യൂസിക് ഓൺ വീൽസ് ഗാനമേളക്കിടെയാണ് സംഭവം
വേദിയിൽ പാട്ടുപാടിയ ശേഷം കബീർ ഇറങ്ങി വന്ന് തന്റെ മുച്ചക്ര സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊടുങ്ങല്ലൂരിലെ ആംബുലൻസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓൾ കേരള വീൽച്ചെയർ റൈറ്റ്‌സ് ഫെഡറേഷൻ അംഗമാണ്.