സ്വപ്‌നയുമായി നടന്നത് വെബ് സീരീസ് സംബന്ധിച്ച ചർച്ച; മാനനഷ്ടക്കേസ് നൽകിയെന്ന് വിജേഷ് പിള്ള
Fri, 10 Mar 2023

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൽ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്‌നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണ്. 30 കോടി വാഗ്ദാനം ചെയ്‌തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു. സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് നൽകിയെന്നും വിജേഷ് പറഞ്ഞു
ഇതിനിടെ ഇ ഡി വിജേഷിന്റെ മൊഴിയെടുത്തു. സ്വപ്‌ന സുരേഷിന് വെബ് സിരീസ് വരുമാനത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും വിജേഷ് വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശിച്ചിട്ടില്ല. എം വി ഗോവിന്ദൻ നാട്ടുകാരനാണെന്ന് പറഞ്ഞുവെന്നും വിജേഷ് പറഞ്ഞു.