സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു

murder

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കോഴിക്കോട് യുവാവിന് കുത്തേറ്റു. കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനാണ് കുത്തേറ്റത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി നിസാറിന് വാഹനാപകടത്തിൽ പരുക്കേറ്റു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം

നിസാറും സമീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും നിസാർ സമീറിനെ കുത്തുകയുമായിരുന്നു. കാലിന് കുത്തേറ്റ സമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story