ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

jostin

ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെൻഷൻ. ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. 

ക്യാമ്പ് ചുമതലയിൽ നിന്ന് മാറ്റി ഡിഎംഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു

ശിക്ഷിക്കപ്പെട്ടിട്ടും ഇയാൾ സർവീസിൽ തുടരുന്നതും എസ്എസ്എൽസി വിദ്യാർഥികളുടെ എൽഡി സ്‌ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നതായും വാർത്തയായതോടെയാണ് ഇയാളെ മാറ്റി ഡിഎംഒ വിദ്യാഭ്യാസ വകുപ്പിന് ഉത്തരവ് നൽകിയത്.
 

Share this story