മൂവാറ്റുപുഴയിൽ എട്ട് പേരെ ആക്രമിച്ച നായക്ക് പേവിഷ ബാധ; പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

മൂവാറ്റുപുഴയിൽ എട്ട് പേരെ ആക്രമിച്ച നായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. തെരുവ് നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകുന്ന നടപടിയാണ് ആരംഭിച്ചത്. 

നാല് വാർഡുകളിൽ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്‌സിൻ നൽകുമെന്നാണ് നഗരസഭ അറിയിച്ചത്

നായയുടെ കടിയേറ്റവർ സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചു. കടിയേറ്റവർക്ക് ഇതിനോടകം രണ്ട് തവണ വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവർ ആശങ്കപ്പെടേണ്ടതില്ലെന്ന് നഗരസഭ അറിയിച്ചു.
 

Share this story