നാല് വർഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു; പ്രതി പിടിയിൽ

Police

കുന്നംകുളത്ത് നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു. 2019ൽ മരിച്ച കൈപ്പറമ്പ് സ്വദേശി രാജേഷിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. 2019 നവംബർ 18നാണ് രാജേഷ് പുഴയിൽ മുങ്ങിമരിച്ചത്. സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

ഇരുവരും പുഴയരികിൽ നിന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിലായ ഇരുവരും തമ്മിൽ മൊബൈൽ ഫോണിനെ ചൊല്ലി തർക്കമുണ്ടായി. രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. മദ്യലഹരിയിൽ ആയതിനാൽ രാജേഷിന് പുഴയിൽ നിന്ന് നീന്തി രക്ഷപ്പെടാനും സാധിച്ചില്ല. സംഭവസ്ഥലത്ത് നിന്ന് സലീഷിന്റെ ഫോൺ പിന്നീട് ലഭിച്ചതാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സലീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Share this story