കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
Wed, 3 May 2023

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ ചികിത്സക്കിടെ മരിച്ചു. ചെന്നലോട് പുത്തൻപുരയ്ക്കൽ സൈജൻ എന്ന ദേവസ്യ(55)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശനിലയിൽ കൃഷിയിടത്തിൽ കണ്ടെത്തിയ ദേവശ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു. 18 ലക്ഷം രൂപയുടെ ബാധ്യതയാണ് വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിനുണ്ടായിരുന്നത്.