കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

accident

കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. വെസ്റ്റ് ഹിൽ സ്വദേശികളായ അതുൽ, മകനായ രണ്ടര വയസ്സുകാരൻ അൻവിക് എന്നിവരാണ് മരിച്ചത്. എലത്തൂർ കോരപ്പുഴ പാലത്തിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റു

പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടറും കോഴിക്കോട് ഭാഗത്ത് നിന്നുവന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് അതുൽ.
 

Share this story