നാല് വയസുകാരി മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ അച്ഛന് ഒരു വർഷം തടവുശിക്ഷ

നാല് വയസുകാരി മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ അച്ഛന് ഒരു വർഷം തടവുശിക്ഷ
ബന്ധുക്കളോടുള്ള വിരോധം തീർക്കാൻ നാല് വയസുകാരിയായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ ആൾക്ക് ഒരു വർഷം തടവും 5000 രൂപ പിഴയും ശിക്ഷ. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപാടം പാറയിൽ അബ്ദുൽ കലാമിനെയാണ് ശിക്ഷിച്ചത്. പോലീസ് പരാതിയിൽ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത് വിചാരണക്കിനിടെ 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി.

Share this story