പെരുമ്പാവൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു

accident

പെരുമ്പാവൂർ എംസി റോഡിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരിച്ചത്

ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ ദേഹത്തിലൂടെ ടിപ്പർ കയറിയിറങ്ങി

എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റാണ്. ബ്ലെസി നഴ്‌സിംഗ് വിദ്യാർഥിനിയാണ്. മകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോകുമ്പോഴാണ് അപകടം നടന്നത്.
 

Share this story